Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : May 23

America

അനു സിത്താര നയിക്കുന്ന ഫൊക്കാന സിനി ഫ്യൂഷൻ 23ന്

ഫ്ലോ​റി​ഡ: കേ​ര​ള മ​ണ്ണി​നോ​ടു​ള്ള സ്നേ​ഹ​വും ഉ​ത്ത​ര അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ മ​ന​സും ഒ​രേ വേ​ദി​യി​ൽ സം​ഗ​മി​ക്കു​ന്ന ഒ​രു സാ​യാ​ഹ്ന​മാ​ണ് ഫൊ​ക്കാ​ന ഫ്ലോ​റി​ഡ​യി​ൽ ഒ​രു​ക്കു​ന്ന​ത്.

ഈ ​മാ​സം 23ന് ​അ​നു സി​ത്താ​ര​യു‌​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​സാം​സ്കാ​രി​ക സ​ന്ധ്യ ഒ​രു ക​ലാ​പ​രി​പാ​ടി മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ലെ ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​യു​ടെ വി​ള​ക്കേ​കു​ന്ന ഭ​വ​ന​നി​ർ​മാ​ണ സം​രം​ഭ​ത്തി​നാ​യു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കൂ​ട്ടാ​യ്മ കൂ​ടി​യാ​ണ്.

ഫ്ലോ​റി​ഡ​യി​ലെ ടാ​മ്പ​യി​ൽ കേ​ര​ള ഹൗ​സിം​ഗ് പ്രോ​ജ​ക്ടി​ന് പി​ന്തു​ണ​യാ​യി ഒ​രു​ക്കു​ന്ന ഈ ​വേ​ദി​യി​ൽ, സം​ഗീ​ത​വും ക​ല​യും ചേ​ർ​ന്ന് ഒ​രു പു​തി​യ സാം​സ്കാ​രി​ക ത​രം​ഗ​മാ​ണ് ഉ​യ​രു​ന്ന​ത്.

ഫ്ലോ​റി​ഡ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​ക​ൾ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഈ ​പ​രി​പാ​ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്. പ​രി​പാ​ടി ഇ​തി​ന​കം ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ ജ​ന​പി​ന്തു​ണ നേ​ടി​ക്ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗം കേ​ര​ള ഹൗ​സിം​ഗ് പ്രോ​ജ​ക്ടി​ലേ​ക്ക് വി​നി​യോ​ഗി​ച്ച് സ​മൂ​ഹ​ത്തി​ന് നേ​രി​ട്ട് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് സം​ഘാ​ട​ക​രു​ടെ സ​മീ​പ​നം.

വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ​യും ഈ ​സം​രം​ഭ​ത്തെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്നു. പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​യി അ​റേ​ബ്യ​ൻ പ​ര​മ്പ​രാ​ഗ​ത മി​സ്റ്റി​ക്ക​ൽ ഡാ​ൻ​സ് അ​വ​ത​ര​ണ​ങ്ങ​ളും കേ​ര​ളീ​യ ഭ​ക്ഷ​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഡി​ജെ​യും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും ചേ​ർ​ന്ന് ടാ​മ്പ​യെ ഒ​രു വ​ലി​യ മ​ല​യാ​ളി സം​ഗ​മ​വേ​ദി​യാ​ക്കും. എ​ല്ലാ​വ​രെ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up